തൃശ്ശൂർ:കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ടി പി സലിം കുമാർ ഐ ആർ എസ് ചുമതലയേറ്റു.നിലവിൽ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള റിവിഷൻ അതോറിറ്റിയുടെ മുംബൈ ഓഫീസിൽ ജോലി ചെയ്യുന്ന സലിം കുമാർ കൊച്ചിൻ കസ്റ്റംസ്, കൊച്ചിൻ സെൻട്രൽ എക്സൈസ്, മുംബൈ സർവീസ് ടാക്സ്, മുംബൈ ജി എസ് ടി, മുംബൈ കസ്റ്റംസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് നിരവധി ടാക്സ് വെട്ടിപ്പുകൾ കണ്ടുപിടിച്ചിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന “ഡുവൽ യൂസ്” സാമഗ്രികളുടെ കുറിച്ച് അമേരിക്കൻ സർക്കാരിൻ്റെ നേരിട്ടുള്ള പരിശീലനം ഉൾപ്പെടെ നിരവധി പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ട്.കേരളത്തിലെ മൈനർ പോർട്ടുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 2018 ലാണു കേരള മാരിടൈം ബോർഡ് നിലവിൽ വന്നത്. കൊച്ചിയാണ് ബോർഡിൻ്റെ ആസ്ഥാനം. കേരള ഹൈ കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ. വി. ജെ മാത്യൂവാണ് ബോർഡ് ചെയർമാൻ.