ആലപ്പുഴ: ജില്ലാ കളക്ടറേറ്റിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് 19 പരിശോധന നടത്തി. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരിയുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിനായി കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് കളക്ടറേറ്റിലും കോവിഡ് പരിശോധന നടത്തിയത്. പരിശോധനയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. ഡോ. ഗോപിക, സ്റ്റാഫ് നഴ്സ് സുനിത, ഡബ്ല്യൂ ആന്റ് സി സ്റ്റാഫ് നഴ്സുമാരായ അഞ്ജു, നയന, ജയലക്ഷ്മി, ലാബ് ടെക്നീഷ്യന് ഭവ്യ, അസിസ്റ്റന്റ് സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
