കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന്റെയും കാസര്‍കോട് യുവജന പരിശീലന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ലാംഗ്വേജ് അക്കാദമി കോളേജില്‍ ചതുര്‍ദിന പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്സ് ആരംഭിച്ചു. ആദ്യ ബാച്ചിന്റെ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ നിര്‍വഹിച്ചു. സി സി എം വൈ പ്രിന്‍സിപ്പല്‍ ഡോ. എം ബി ഹംസ അധ്യക്ഷനായി. അഡ്വ. ഷീല, നാസര്‍ മാവൂര്‍, സുഹറ എന്നിവര്‍ സംസാരിച്ചു. ഹനീഫ് പടുപ്പ് സ്വാഗതവും അബ്ദുല്‍ റഹ്മാന് നന്ദിയും പറഞ്ഞു.
