പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള എച്ച് എസ് എ മാത്ത്മാറ്റിക്സ്, നാച്വറല്‍ സയന്‍സ്, എം സി ആര് ടി വിഷയങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 16 നും എച്ച് എസ് എസ് ടി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കൊമേഴ്സ്, സുവോളജി വിഷയങ്ങളിലേക്ക് 17 നും രാവിലെ 10 മണി മുതല്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച ഉദേ്യാഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാണം. മെയ് 14 നകം അറിയിപ്പ് ലഭിക്കാത്ത ഉദേ്യാഗാര്‍ത്ഥികള്‍ 0497 2700357 എന്ന നമ്പറില്‍ ബന്ധപ്പെടണം.
