പാലക്കാട്:    സംസ്ഥാന സര്ക്കാരിന്റെ നാല് മിഷനുകള് മികച്ച രീതിയില് സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ലൈഫ്, ഹരിതകേരളം മിഷനുകള് നടപ്പിലാക്കാന് വില്ലേജ് എക്സ്റ്റന് ഓഫീസര്മാര് മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് പറഞ്ഞു. വി.ഇ.ഒ മാര്ക്കുള്ള ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് പ്രവര്ത്തിക്കുന്ന ജീവനക്കാരെ പരിഗണിക്കുകയും അവര്ക്ക് ആധുനിക സൗകര്യങ്ങള് നല്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാര്ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതെന്ന് അവര് പറഞ്ഞു. പരിപാടിയില് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന് അധ്യക്ഷനായി.
സര്ക്കാരിന്റെ വികസന പ്രവര്ത്തനങ്ങള് സമൂഹത്തിന്റെ താഴേ തട്ടിലേക്കെത്തിക്കുന്നതില് പ്രധാന പങ്ക് വഹിക്കുന്ന വില്ലേജ് എക്സ്റ്റന്ഷന് ഓഫീസര്മാരുടെ ജോലി കൂടുതല് കാര്യക്ഷമമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമായാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. പാലക്കാട് ബ്ലോക്കിനു കീഴിലെ ഏഴു പഞ്ചായത്തുകളിലെ 12 വി.ഇ.ഒ മാര്ക്കാണ് ലാപ് ടോപ്പ് നല്കിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2020-2021 സാമ്പത്തിക വര്ഷത്തെ വാര്ഷിക പദ്ധതി ഭേദഗതി ചെയ്ത് പ്രൊജക്ട് തയ്യാറാക്കി 272436 ചെലവഴിച്ചാണ് കെല്ട്രോണ് മുഖേന 12 ലാപ്ടോപ്പുകളാണ് ലഭ്യമാക്കിയത്.
ഒരു ലാപ്ടോപ്പിന് 22703 രൂപയാണ് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്വഹണ പ്രവര്ത്തനങ്ങള്ക്കായി സാങ്കേതിക വിദ്യകള് പരമാവധി പ്രയോജനപ്പെടുത്തുക, ജിയോ ടാഗിങ് അടക്കം കാലതാമസം കൂടാതെ നടത്തുക എന്നിവയ്ക്കും ലാപ്ടോപ്പ് പ്രയോജനപ്പെടുത്തും.
സംസ്ഥാനത്ത് 10000 ഹരിത ഓഫീസുകള് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി പാലക്കാട് ബ്ലോക്ക് തല ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമയ്ക്ക് നല്കി പ്രകാശനം ചെയ്തു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന പരിപാടിയില് സുമതി, പറളി, മങ്കര, മണ്ണൂര്, കേരളശ്ശേരി, കോങ്ങാട്, മുണ്ടൂര് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള് എന്നിവര് പങ്കെടുത്തു.