പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്താനും വിജയം കൈവരിക്കാനും സൗജന്യ പഠന പദ്ധതിയായ സമുന്നതി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കാത്തവര്‍, ചില വിഷയങ്ങളില്‍ പരീക്ഷയെഴുതാന്‍ ബാക്കിയുളളവര്‍, പരീക്ഷയില്‍ പരാജയപ്പെട്ടവര്‍, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് സമുന്നതി പദ്ധതിയില്‍ ചേരാം. കേരള സര്‍ക്കാര്‍ സ്ഥപാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) കീഴിലുളള ഫിനിഷിംഗ് സ്കൂളുകള്‍ ആയിരിക്കും പരിശീലന കേന്ദ്രങ്ങള്‍. പദ്ധതിയില്‍ ചേരുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷന്റെ (ജി.ഐ.എഫ്.റ്റി) വെബ്സൈറ്റിലെ സമുന്നതി സൈറ്റില്‍ (www.gift.res.in/samunnathi) പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471 2596960, 9447269504, 9388888490, 9961708951.
