സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്കായി ഐ.എം.ജി നടത്തുന്ന ഓണ്‍ലൈന്‍ പരീശീലനത്തിന് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓഫീസ് പ്രവൃത്തി സമയത്തായിരിക്കില്ല പരീശീലനം. ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പി.എസ്.സിയില്‍ അപേക്ഷിച്ച ക്ലാസ് 2, ക്ലാസ് 3 വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന് പങ്കെടുക്കാം. കോഴ്സ് ഫീസ് 5000 രൂപ. പരിശീലന തിയതിക്കു മുന്‍പ് ഡയറക്ടര്‍, ഐ.എം.ജി, തിരുവനന്തപുരം എന്ന പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ (A/c. No. 57044155939, IFSC: SBIN0070415, State Bank of India, Vikas Bh½n, Thiruvananthapuram) അടയ്ക്കാം. അപേക്ഷകള്‍ ഡയറക്ടര്‍, ഐ.എം.ജി. വികാസ് ഭവന്, തിരുവനന്തപുരം എന്ന വിലാസത്തിലോ/imgtvpm@gmail.com ലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.img.kerala.gov.in.
