കാസര്‍ഗോഡ്: മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സ്മൃതി സദസ്സ് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, കാസര്‍കോട് വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്
കാസര്‍കോട് ബ്ലോക്ക് മുന്‍ പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, പ്രതിമ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന്‍, ശില്‍പി ഉണ്ണി കാനായി, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും എ ഡി എം അതുല്‍ എസ് നാഥ് നന്ദിയും പറഞ്ഞു.
