കാസര്‍ഗോഡ്: മടിക്കൈ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ എന്യുമറേറ്റര്, ബി.എഫ്.ടി, തേഡ് ഗ്രേഡ് ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി ആറിന് രാവിലെ 10.30 ന് പഞ്ചായത്തില്‍ നടക്കും. ബിരുദമുള്ളവര്‍ക്ക് എന്യുമറേറ്റര് തസ്തികയിലേക്കും ഐ.ടി.ഐ/ഡിപ്ലോമ/സിവില്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് ബി.എഫ്.ടി, തേഡ് ഗ്രേഡ് ഓവര്‍സീയര്‍ തസ്തികകളിലേക്കും ബികോം വിത്ത് പി.ജി.ഡി.സി.എയുള്ളവര്ക്ക് അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
