കാസര്‍ഗോഡ്: മധൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനവും അദാലത്തും കുടുംബ സംഗമവും പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിജ അധ്യക്ഷയായി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മകേഷ് വി എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മധൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗീത സ്വാഗതവും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗോപിക നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
