ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് വികസന ഫോട്ടോ പ്രദര്‍ശനം ഫെബ്രുവരി അഞ്ചിന് ചെറുവത്തൂര്‍ ഇ എം എസ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. രാവിലെ 9.30 ന് എം രാജഗോപാലന്‍ എം എല്‍ എയും വിവിധ ക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കളും ചേര്‍ന്ന് നിര്‍വ്വഹിക്കും. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള അധ്യക്ഷയാകും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ മുഖ്യാതിഥിയാകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
