കാസര്‍ഗോഡ് : കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷ്ണല്‍ യൂത്ത് വോളന്റിയര്‍ പദ്ധതിയില്‍ യുവാക്കള്‍ക്ക് അവസരം. തൊഴില്‍, കലാസാംസ്‌കാരികം, കായികം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ കുടുംബ ക്ഷേമം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയിലെ 11 ബ്ലോക്കുകളിലായി 22 പേരെയും ജില്ലാ ഓഫീസിലേക്ക് രണ്ടു പേരെയുമാണ് നിയമിക്കുക. അപേക്ഷകര്‍ 18 നും 29 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് തൊഴിലുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. ഫെബ്രുവരി 20 നകം www.nyks.nic.in ലൂടെ ഓണ്‍ലൈനായും കാസര്‍കോട് സിവില്‍സ്‌റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടും അപേക്ഷിക്കണം. ഫോണ്‍: 04994 255144.