എറണാകുളം:  സംസ്ഥാന സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ഇളങ്ങവം ജി എൽ പി എസിന് 1 കോടി രൂപയും,നേര്യമംഗലം ജി എച്ച് എസ് എസിന് 1 കോടി 16 ലക്ഷം രൂപയും മുടക്കി പുതുതായി നിർമ്മിച്ച 2 സ്കൂൾ മന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.ആൻ്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു.