എറണാകുളം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി തൂക്കുപാലം, ഇഞ്ചത്തൊട്ടി സെൻ്റ് മേരീസ് പള്ളി എന്നീ സ്ഥലങ്ങളിൽ മിനി മാസ്സ് ലൈറ്റുകൾ സ്ഥാപിച്ചു. ആൻ്റണി ജോൺ എംഎൽഎ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മിനി മനോഹരൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അനിൽ, മുൻ വാർഡ് മെമ്പർ മാത്യു ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
