മലപ്പുറം:‍ സര്ക്കാരിന്റെ 100 ദിന കര്‍മ്മദിന പരിപാടിയുടെ ഭാഗമായി പട്ടയ വിതരണോദ്ഘാടനവും വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും ഫെബ്രുവരി 15 ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍, പി. ഉബൈദുള്ള എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.ജില്ലാതല ചടങ്ങുകള്‍ മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും.

നിലമ്പൂരിലെ വഴിക്കടവ്, തിരൂരിലെ വെട്ടം വില്ലേജുകളുടെ കെട്ടിടോദ്ഘാടനവും തിരൂര്‍ താലൂക്കിലെ മേല്‍മുറി, പെരിന്തല്‍മണ്ണയിലെ എടപ്പറ്റ വില്ലേജുകളുടെ കെട്ടിട നിര്‍മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ചടങ്ങില്‍ 1615 പട്ടയങ്ങള്‍ വിതരണം ചെയ്യും.