തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തളിയല്‍ ട്രാന്‍സ്‌ഫോര്‍മറിലും, പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുടവന്‍മുഗള്‍, വാണിയത്ത്, ഡീസന്റ്മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും, പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ത്രിവേണി, വടുവം, പരുത്തിക്കുഴി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 17) രാവിലെ 09.00 മുതല്‍  വൈകുന്നേരം 05.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തണ്ണിപ്പറമ്പ് ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 17) രാവിലെ 08.45 മുതല്‍ വൈകുന്നേരം 05.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.