പാലക്കാട്  : കാവശ്ശേരി കഴനി കല്ലേപ്പുള്ളിയില് പട്ടികജാതി വികസന വകുപ്പിന്റെ കീഴില് നിര്മ്മിച്ച കെല്പ്പാം മോഡേണ് റൈസ്മില് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന് ഓണ്ലൈനായി നിര്വഹിച്ചു. 9.61 കോടി ചെലവഴിച്ചാണ് കെട്ടിട നിര്മ്മാണം പൂര്ത്തിയാക്കിയത്. കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി. രമേശ് കുമാര് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമ്മുണ്ണി മുഖ്യാതിഥിയായി. ജില്ലാ പട്ടികജാതി വികസന ഓഫീസര് എം ജെ അരവിന്ദാക്ഷന് ചെട്ടിയാര് റിപ്പോര്ട്ട് അവതരിപ്പിച്ചു. ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കാവിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശന്, ജില്ലാ പഞ്ചായത്തഗം കെ.വി ശ്രീധരന്, ബ്ലോക്ക് പഞ്ചായത്തഗം എസ്. ജയകൃഷ്ണന്, കെല്പ്പാം മാനേജിങ്ങ് ഡയറക്ടര് ആര്. അശോകന് സംസാരിച്ചു.