കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കോവിഡ്-19 വാക്‌സിൻ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അതിനാൽ https://kasargod.nic.in/എന്ന വെബ്‌സൈറ്റിൽനിന്ന് Covid Vaccine Proforma for Polling Officials New എന്ന ലിങ്കിൽനിന്ന് സിപ് ഫയൽ ഡൗൺലോഡ് ചെയ്ത് തന്നിരിക്കുന്ന നിർദേശാനുസരണം അതത് ഓഫീസിലെ ജീവനക്കാരുടെ വിവരങ്ങൾ എക്‌സൽ ഫോർമാറ്റിൽ രേഖപ്പെടുത്തി എഡിറ്റിംഗ് മോഡിൽ ksdcovid2021@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്ന് അറിയിച്ചു. അവസാന തീയതി: ഫെബ്രുവരി 21. ഫോൺ: 04994 255050, 8547616042.