ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തൊടുപുഴയിലെ ഇടുക്കി റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട്, ഡയറക്ടർ തസ്തികയിൽ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്സിക്യൂട്ടീവ് എൻജിനിയർ/ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് മാർച്ച് 15വരെ അപേക്ഷിക്കാം. 10 വർഷം ഗ്രാമ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ പ്രവൃത്തി പരിചയമുണ്ടാകണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.