എറണാകുളം: ജില്ലയിലെ 2021 നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായുള്ള വിജ്ഞാപനം ഈ മാസം 12 ന് പുറപ്പെടുവിക്കും. അന്നുമുതൽ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും സഹവരണാധികാരികൾക്കും മുമ്പാകെ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. ഇക്കുറി ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കുന്നതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി തയ്യാറാക്കിയ നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്‍റ് എടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കേണ്ടതുമാണ്. ഓണ്‍ലൈനായി മാത്രം ഇവ സമര്‍പ്പിക്കാന്‍ സാധ്യമല്ല. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട സമയം.
വിവിധ നിയോജക മണ്ഡലങ്ങളും അവയുടെ വരണാധികാരികള്‍ സഹവരണാധികാരികള്‍ എന്നിവര്‍ യഥാക്രമം പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസറും സഹവരണാധികാരി കൂവപ്പടി ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. അങ്കമാലി നിയോജകമണ്ഡലത്തിന്‍റെ വരണാധികാരി മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും സഹവരണാധികാരി അങ്കമാലി ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. ആലുവ മണ്ഡലത്തിന്‍റെ വരണാധികാരി ലാന്‍റ് അക്വസിഷന്‍ ഡെപ്യൂട്ടി കളക്ടറും സഹവരണാധികാരി വാഴക്കുളം ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. കളമശ്ശേരി മണ്ഡലത്തിന്‍റെ വരണാധികാരി ജില്ലാ സപ്ലൈ ഓഫീസറും സഹവരണാധികാരി ആലങ്ങാട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്.
പറവൂര്‍ മണ്ഡലത്തിന്‍റെ വരണാധികാരി ലാന്‍റ് റവന്യൂ ഡെപ്യൂട്ടി കളക്ടറും സഹവരണാധികാരി വടക്കന്‍ പറവൂര്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. വൈപ്പിന്‍ മണ്ഡലത്തിന്‍റെ വരണാധികാരി കോ ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്‍റ് രജിസ്ട്രാര്‍ ജനറലും സഹവരണാധികാരി വൈപ്പിന്‍ ബ്ളോക്ക് ഡെവലവ്മെന്‍റ് ഓഫീസറുമാണ്. കൊച്ചി മണ്ഡലത്തിലെ വരണാധികാരി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറും സഹവരണാധികാരി പള്ളുരുത്തി ബ്ളോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി ദാരിദ്രലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും സഹവരണാധികാരി മുളന്തുരുത്തി ബ്ളോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്.
എറണാകുളം നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി റെവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറും സഹവരണാധികാരി എറണാകുളം സിറ്റി റേഷനിംഗ് ഓഫീസറുമാണ്, തൃക്കാക്കര നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടറും സഹവരണാധികാരി ഇടപ്പള്ളി ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. കുന്നത്തുനാട് നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി ജനറല്‍ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷ്ണറും സഹവരണാധികാരി വടവുകോട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്.
പിറവം നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി സര്‍വ്വേ ലാന്‍റ് റെക്കോര്‍ഡ്സ് ഡെപ്യൂട്ടി ഡയറക്ടറും സഹവരണാധികാരി പാമ്പാക്കുട ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി മൂവാറ്റുപുഴ ആര്‍.ഡി.ഒയും സഹവരണാധികാരി മൂവാറ്റുപുഴ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്. കോതമംഗലം നിയോജക മണ്ഡലത്തിന്‍റെ വരണാധികാരി കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും സഹവരണാധികാരി കോതമംഗലം ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറുമാണ്.