കൊല്ലം:  പതിനൊന്ന് നിയോജകമണ്ഡലങ്ങളിലേയും പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ റാന്റമൈസിംഗ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസറിന്റെ മേല്‍നോട്ടത്തില്‍ നടത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റിലെ ഇ.വി.എം മാനേജേമെന്റ് സംവിധാനമുപയോഗിച്ചാണ് റാന്റമൈസിംഗ് നടന്നത്.

സീരിയല് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വി.വി.പാറ്റ് എന്നിവ അടങ്ങുന്ന വോട്ടിംഗ് മെഷീനുകളുടെ സുതാര്യത ഓണ്‍ലൈന്‍ വഴി നടന്ന റാന്റമൈസിംഗിലൂടെ ഉറപ്പാക്കി.
രാഷ്ട്രീയ കക്ഷി പ്രതിനിധികളും വരണാധികാരികളും കോണ്‍ഫറന്‍സ് ഹാളിലെ എല്‍.സി.ഡി മോണിറ്ററിലൂടെ നേരിട്ട് വീക്ഷിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി. എസ്. അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത് ജോയി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.