ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് 2021മായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ ഓഫീസുകളില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുളള പോളിംഗ് സ്റ്റേഷനുകളില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് രേഖപ്പെടുത്തുന്നതിന് മാര്‍ച്ച് 28, 29, 30 തീയതികളില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം വോട്ട് രേഖപ്പെടുത്തുന്നതിനുളള തീയതി സംസ്ഥാനമൊട്ടാകെ ഏകീകരിക്കുന്നതിനാണ് ജില്ലയില്‍ മുന്‍പ് നിശ്ചയിച്ചിരുന്ന മാര്‍ച്ച് 29, 30, 31 എന്നീ തീയതികള്‍ 28, 29, 30 ലേക്ക് മാറ്റിയതെന്ന് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ & എഡിഎം അറിയിച്ചു.