കൊല്ലം: മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ (മാര്‍ച്ച് 29) 11868 പേര് വോട്ട് രേഖപ്പെടുത്തി. പുനലൂര്‍ നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ പേര് വോട്ടിട്ടത് 1446 എണ്ണം. കുറവ് ഇരവിപുരത്തും 763 എണ്ണം.
പ്രത്യേക തപാല്‍ ബാലറ്റ് വിതരണം നിയോജക മണ്ഡല അടിസ്ഥാനത്തില്‍. കരുനാഗപ്പള്ളി(1242), ചവറ(1188), കുന്നത്തൂര്‍(1160), കൊട്ടാരക്കര(1030), പത്തനാപുരം(1116), ചടയമംഗലം(1103), കുണ്ടറ(941), കൊല്ലം(813), ചാത്തന്നൂര്‍(1066).
