കണ്ണൂര്‍: വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലി കണ്ണൂര്‍, അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വറായ എം കെ എസ് സുന്ദരം ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ മണ്ഡലം സ്വീപ് സംഘടിപ്പിച്ച ബൈക്ക് റാലി കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി കലക്ടറേറ്റില്‍ തന്നെ സമാപിച്ചു. 35 ഓളം ബൈക്കുകളാണ് റാലിയില്‍ അണിനിരന്നത്. അസിസ്റ്റന്റ് കലക്ടര്‍ ആര് ശ്രീലക്ഷ്മി, സ്വീപ് ചാര്‍ജ് ഓഫീസര്‍ സി എം ലതാദേവി, കണ്ണൂര്‍ മണ്ഡലം വരണാധികാരി കെ മനോജ്, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
