തൃശ്ശൂർ: കന്നി വോട്ടർമാർക്ക് സമ്മതിദാനാവകാശത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിൻ്റെ ഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. സ്വരാജ് റൗണ്ടിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ പദയാത്ര ജില്ലാ കലക്ടർ എസ് ഷാനവാസ് ഫ്ലാഗ് ഓഫ് ചെയ്തു.
പുതുതലമുറയിലെ കന്നി വോട്ടർമാർക്ക് തിരഞ്ഞെടുപ്പിൻ്റെ പ്രധാന്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്നതിനാണ് സ്വീപ്പിന്റെയും എൻ എസ് എസിന്റെയും നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചത്. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത പദയാത്ര തെക്കേ ഗോപുരനടയിൽ സമാപിച്ചു. സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ പി സി ബാലഗോപാൽ, അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ലിൻസ്, സ്വീപ്പ് കോർഡിനേറ്റർ ബിജുദാസ് തൃത്താല തുടങ്ങിയവർ പങ്കെടുത്തു.