കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ചെമ്പ് ഗ്രാമപഞ്ചായത്തിലെ 11, 14 വാര്‍ഡുകളിലും കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജില്ലാ പോലീസ് മേധാവിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഇന്നലെ(ഏപ്രിൽ 21) അര്‍ധരാത്രി മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.
144 പ്രഖ്യാപിച്ച വാര്‍ഡുകളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തും.