കണ്ണൂര്‍:  കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 25 വരെ ജില്ലയില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ 2395 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 38815 പേരെ ഇതിനകം താക്കീത് ചെയ്ത് വിട്ടയച്ചു.
മാസ്‌ക് ധരിക്കാത്തതിന് 42 ക്രൈം കേസുകള്‍, 1230 പെറ്റി കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. 590 പേര്‍ക്ക് നോട്ടീസ് നല്‍കി.

സാമൂഹിക അകലം കൃത്യമായി പാലിക്കാത്തതിന് 37 ക്രൈം കേസുകള്‍, 190 പെറ്റികേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 192 പേര്‍ക്ക് നോട്ടീസ് നല്‍കി. മറ്റു കൊവിഡ് ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 25 ക്രൈം കേസുകളും 42 പെറ്റി കേസുകളും ഉണ്ട്. 47 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിന് 21997 പേര്‍ക്കും  സാമൂഹിക അകലം പാലിക്കാത്തതിന് 16472 പേര്‍ക്കുമാണ് താക്കീത് നല്‍കിയത്. മറ്റു കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ 346 പേരെയും താക്കീത് ചെയ്തു.