ഇടുക്കി: തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 969 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചലഞ്ചിലേക്ക് ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പള തുകയായ 30500 രൂപയും ഭരണ സമിതി അംഗങ്ങളുടെ സിറ്റിങ് ഫീസ് 5500 രുപയും ചേര്‍ത്ത് 536000 രൂപ ബാങ്കില്‍ വച്ച് പ്രസിഡന്റ് കെ. എം ബാബു സഹകരണ സംഘം രജിസ്ട്രാര്‍ സ്റ്റാന്‍ലി എം.ജെയ്ക്ക് കൈമാറി ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ജയശ്രീ പി, ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
