ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാ കിറ്റുകള്‍ കൈമാറി. ആലക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടത്തിയ യോഗത്തില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന് പി.എ. അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജും ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുഹമ്മദ് വസീമില്‍ നിന്ന് എ.എസ് .പി സുരേഷ് കുമാര്‍. എസ് സുരക്ഷാ കിറ്റുകള്‍ ഏറ്റ് വാങ്ങി. മുട്ടം സി.ഐ. വി.ശിവകുമാര്‍, തൊടുപുഴ സി.ഐ. സുധീര്‍ മനോഹര്‍, കരിങ്കുന്നം സി.ഐ സജീവ് ചെറിയാന് എന്നിവര്‍ പങ്കെടുത്തു.
ചിത്രം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നല്കുന്ന സുരക്ഷാ കിറ്റുകള്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജും ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുഹമ്മദ് വസീമില്‍ നിന്നും എഎസ്പി സുരേഷ് കുമാര്‍.എസ് ഏറ്റ് വാങ്ങുന്നു.
#idukkidistrict
#ppekit