ഇടുക്കി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പൈനാവ് എം.ആര്.എസി ല്‍ ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രവും (ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും), മൂന്നാര്‍ എം.ആര്.എസില്‍ അഞ്ചാം ക്ലാസിലേയ്ക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രവും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ ഫാറം ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 04864 224399. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10.