കാസർഗോഡ്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുണ്ടംകുഴി ഗവ. ആശ്രമം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. കൊറഗ സമുദായക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ജാതി, വരുമാനം, വയസ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ കേന്ദ്രസംസ്ഥാനപൊതുമേഖലാ ജീവനക്കാരല്ലെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷകള്‍ ജൂണ്‍ 15 നകം തപാലായോ govtashramschool@gmail.com, ksdtdo@gmail.com എന്ന ഇ മെയില്‍ വിലാസങ്ങളിലേക്കോ ലഭിക്കണം. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ പ്രവേശനത്തിനും കൊറഗ, മാവിലന്, മലവേട്ടുവ, മറാട്ടി സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കും ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 04994 255466.
