തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഡൊമിസലെറി കെയര്‍ സെന്ററും(ഡി.സി.സി) സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
നെയ്യാറ്റിന്‍കര താലൂക്കില്‍ ഏറ്റെടുത്ത ഡി.സി.സിയില്‍ 50 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ കോളേജ് ബ്ലോക്കില്‍ സജ്ജമാക്കിയ സി.എഫ്.എല്‍.റ്റി.സിയില്‍ 120 പേര്‍ക്കുള്ള കിടക്കകളുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്നും പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷിയുള്ള ആംബുലന്‍സ് ഉടന്‍ ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.