ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജും കൊല്ലം ആര്.ഐ.ഐ.റ്റി.എസും സംയുക്തമായി എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം നല്കുന്നു. ജൂണ്‍ ഏഴുമുതല്‍ ഓണ്‍ലൈനായാണ് പരിശീലനം നല്‍കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് സൗജന്യമായി പരിശീലനം ലഭിക്കുക. ദിവസവും മൂന്നു മണിക്കൂറു വീതം ആഴ്ചയില്‍ അഞ്ചു ദിവസമാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceknpy.ac.in, ഫോണ്‍ 9400423081, 9447594171, 9446108491.
