ജൂണ്‍ എട്ടിന് 30 കേന്ദ്രങ്ങളിലായി നടക്കും
കാസർഗോഡ്: ജില്ലയിലെ 40 മുതല്‍ 44 വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ജൂണ്‍ എട്ട് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ ആര്‍ രാജന്‍ അറിയിച്ചു. 1977 നും 1981 നും ഇടയില്‍ ജനിച്ച ആളുകള്‍ക്കാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ നല്‍കുന്നത്. ഇതിനായി ജില്ലയിലെ 30 ആരോഗ്യസ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനായി ജില്ലയിലെ 16 ആരോഗ്യസ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സൗകര്യ പ്രദമായ കേന്ദ്രങ്ങളില്‍ അലോട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061078026 ,9061076590 എന്നീ നമ്പറുകളുമായി ബന്ധപ്പെടണം.
40-44 വയസ്സിനു വയസിനുമിടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ :
1 പി എച് സി ആരിക്കാടി
2 എഫ് എച് സി അടൂര്‍
3 എഫ് എച് സി അജാനൂര്‍
4 സി എച് സി ബദിയടുക്ക
5 എഫ് എച് സി ബായാര്‍
6 എഫ് എച് സി ബെള്ളൂര്‍
7 എഫ് എച് സി ചെങ്കള
8 എഫ് എച് സി എണ്ണപ്പാറ
9 എഫ് എച് സി കയ്യൂര്‍
10 എഫ് എച് സി കൊന്നക്കാട്
11 എഫ് എച് സി കുമ്പഡാജെ
12 എഫ് എച് സി മധുര്‍
13 എഫ് എച് സി മടികൈ
14 താലൂക്ക് ആശുപത്രി മംഗല്‍പാടി
15 എഫ് എച് സി മീഞ്ച
16 എഫ് എച് സി മൊഗ്രാല്‍ പുത്തൂര്‍
17 എഫ് എച് സി മൗക്കോട്
18 സി എച് സി മുളിയാര്‍
19 എഫ് എച് സിമുള്ളേരിയ
20 താലൂക്ക് ആശുപത്രി നീലേശ്വരം
21 പി എച് സി ഓലാട്ട്
22 എഫ് എച് സി പടന്ന
23 എഫ് എച് സി പാണത്തൂര്‍
24 പി എച് സി പെര്‍ള
25 പി എച് സി പുത്തിഗെ
26 എഫ് എച് സി ഉടുമ്പുന്തല
27 എഫ് എച് സി വലിയപറമ്പ
28 എഫ് എച് സി വോര്‍ക്കാടി
29 പി എച് സി തൈക്കടപ്പുറം
30 താലൂക്ക് ആശുപത്രിതൃക്കരിപ്പൂര്‍
45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ (കോവാക്‌സിന്‍ ) നല്‍കുന്ന സ്ഥാപനങ്ങള്‍ :
1 എഫ് എച് സി ആനന്ദാശ്രമം
2 താലൂക്ക് ആശുപത്രി ബേഡഡുക്ക
3 എഫ് എച് സിചട്ടഞ്ചാല്‍
4 എഫ് എച് സിചിറ്റാരിക്കാല്‍
5 സി എച് സി ചെറുവത്തൂര്‍
6 ജില്ലാശുപത്രി കാഞ്ഞങ്ങാട്
7 ജനറല്‍ ആശുപത്രി കാസര്‍ഗോഡ്
8 എഫ് എച് സി കരിന്തളം
9 സി എച് സി കുമ്പള
10 സി എച് സിമഞ്ചേശ്വരം
11 എഫ് എച് സി നര്‍ക്കിലക്കാട്
12 പി എച് സി പള്ളിക്കര
13 താലൂക്ക് ആശുപത്രി പനത്തടി
14 സി എച് സി പെരിയ
15 പി എച് സി വെള്ളരിക്കുണ്ട്
16 എഫ് എച് സി ഉദുമ