– 1.64 ലക്ഷം പേർ രണ്ടു ഡോസും സ്വീകരിച്ചു
– 12,590 ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ട്
ആലപ്പുഴ: ജില്ലയിൽ 7.49 ലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ആലപ്പുഴ ജില്ല മെഡിക്കൽ ഓഫീസർ പറഞ്ഞു. 7,49,870 പേരാണ് വാക്‌സിനെടുത്തത്. 5,84,916 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 1,64,954 പേർ രണ്ടു ഡോസ് വാക്‌സിനും എടുത്തു. ബുധനാഴ്ചത്തെ കണക്കു പ്രകാരം ജില്ലയിൽ നിലവിൽ 12,590 ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ട്. 11510 ഡോസ് കോവിഷീൽഡും 1080 ഡോസ് കോവാക്‌സിനുമാണുള്ളത്.