കേരള ഗ്രാമീണ്‍ ബാങ്ക് 2017 ബാച്ചിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ പഠനസാമഗ്രികള്‍ വിതരണം ചെയ്തു. സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. 12 എല്‍ സി ഡി ടിവിയും 8 സ്മാര്‍ട്ട്‌ഫോണുകളും നോട്ടുബുക്കുകളുമാണ് വിതരണം ചെയ്തത്. ടിവി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായിട്ടുള്ളതാണ്. സ്മാര്‍ട്ട് ഫോണുകള്‍ തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും നല്‍കി .ചടങ്ങില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, സബ് കളക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എസ്. ഗീത, കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരായ അജ്മല്‍ ഷാ, ശ്രീഷ, പി.ആര്‍ .രാജേഷ്, വിജയ് എസ് വില്യം തുടങ്ങിയവര്‍ പങ്കെടുത്തു.