ഷൊര്‍ണ്ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസ് തൃശ്ശൂര്‍, മലപ്പുറം, ജില്ലാ സ്റ്റേഷനറി ഓഫീസുകളിലെ 2021- 22 സാമ്പത്തികവര്‍ഷത്തെ റബ്ബര്‍/ ലോഹ/ സെല്‍ഫ് ഇങ്കിങ് മുദ്രകള്‍ നിര്‍ദിഷ്ട വിവരണപ്രകാരം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ജൂലൈ ഒന്നിന് വൈകിട്ട് നാലുവരെ ലഭിക്കും. ജൂലൈ രണ്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. നിരതദ്രവ്യം 2500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷൊര്‍ണ്ണൂര്‍ അസിസ്റ്റന്റ് സ്റ്റേഷനറി കണ്ട്രോളര് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04662220572.
