കൊല്ലം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പെന്ഷന് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുന്ന ‘നിധി ആപ്കെ നികട്’ അദാലത്ത് ജൂലൈ 12 ഉച്ചയ്ക്ക് 12 ന് ഗൂഗിള്‍ മീറ്റ് വഴി നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂലൈ അഞ്ചിന് മുന്‍പ് പരാതികള്‍ ‘നിധി ആപ്കെ നികട്’, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ.പി.എഫ്.ഒ റീജിയണല്‍ ഓഫീസ്, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. ഗൂഗിള്‍ മീറ്റ് ലിങ്ക് ലഭിക്കുന്നതിനായി മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും പരാതിയില്‍ രേഖപ്പെടുത്തണം. ഓണ്‍ലൈനായി പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ജൂലൈ അഞ്ചിന് പരാതി നല്‍കിയശേഷം 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പി.എഫ്.റീജിയണല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍-04742767645, 04742764980.
