ഇടുക്കി: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങള്‍ക്ക് ഏകദിന ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു. ദുരന്ത നിവാരണ രംഗത്ത് പരിശീലനം സിദ്ധിച്ച പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കിലയും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ ഷാഹുല്‍ ഹമീദ് ആമുഖാവതരണം നടത്തി.
പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ്, തിരച്ചില്‍-രക്ഷാ പ്രവര്‍ത്തനം-ഒഴിപ്പിക്കല്‍, ക്യാമ്പ് പരിപാലനം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. ഖയസ്, (അസി. നോഡല്‍ ആഫീസര്‍, ആര്‍ദ്രം മിഷന്) രാജീവ് ടി. ആര് (ഹസാര്‍ഡ് അനലിസ്റ്റ്), എം.ജി രാജേഷ് (റീജിയണല്‍ ഫയര്‍ ആഫീസര്‍), ബേസില്‍ വര്‍ക്കി (ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍, വയനാട്) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ദുരന്ത മേഖലകളില്‍ ആദ്യമെത്തുന്നവര്‍ എന്ന നിലയില്‍ ടീം അംഗങ്ങള്‍ കൈക്കൊളേളണ്ട മുന്നൊരുക്കങ്ങള്‍, ഔദ്യോഗിക മുന്നറിയിപ്പ് ലഭിക്കുന്നതിന് ആശ്രയിക്കേണ്ട വെബ് സൈറ്റുകള്‍, രക്ഷാ പ്രവര്‍ത്തനങ്ങളിലും തിരച്ചില്‍, ഒഴിപ്പിക്കല്‍ നടപടികളിലും പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍, ക്യാമ്പ് പരിപാലനത്തിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ക്ലാസ്സും സംശയ നിവാരണവും നടന്നു.
അപകട സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷയും സി.പി.ആറും നല്‍കുന്നതിനുളള പ്രത്യേക ഡെമോണ്സ്ടേഷനും ഉള്‍പ്പെടുത്തിയിരുന്നു. അഷ്ഹര്‍ ജബ്ബാര്‍ (ജില്ലാ ദുരന്ത നിവാരണ പദ്ധതി കോര്‍ഡിനേറ്റര്‍) മോഡറേറ്റ് ചെയ്ത പരിശീലന പരിപാടിക്ക് അല്‍ഫോന്‍സ ജോണ്‍ (ആര്.ജി.എസ്.എ കോര്‍ഡിനേറ്റര്‍) നന്ദി പ്രകാശിപ്പിച്ചു.