2022-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ https://gaddiary.kerala.gov.in ലൂടെയോ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ ഓൺലൈനായി നൽകാം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും മാറ്റമില്ലാത്തവ അംഗീകരിക്കുന്നതിനുമുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്നും ഒഴിവാക്കും.