എറണാകുളം: ചെറായി ബീച്ച് ഗ്രീൻ കാർപ്പറ്റ് ടൂറിസം പദ്ധതി നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിലാക്കും . ചെറായി ബീച്ച് ഗ്രീൻ കാർപ്പറ്റ് ടൂറിസം പദ്ധതിക്കൊപ്പം വൈപ്പിൻകരയിലെ എല്ലാ ബീച്ചുകളെയും കോർത്തിണക്കികൊണ്ടുള്ള ബീച്ച് കോറിഡോർ പദ്ധതിയും നടപ്പാക്കും.
നാലരകോടി രൂപയുടെ ഈ പദ്ധതിക്ക് 2017 ലാണ് ഭരണാനുമതി ലഭിച്ചിരുന്നു.
പുതുവൈപ്പ്, ചാപ്പ, ഞാറക്കൽ, നായരമ്പലം, ചെറായി, ചാത്തങ്ങാട്, കുഴുപ്പിള്ളി, അംബേദ്‌കർ, മുനമ്പം എന്നീ 9 ബീച്ചുകളുടെ അടിസ്ഥാന വികസനമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. ജൂലൈ മാസം തന്നെ പഞ്ചായത്ത് തലത്തിലും ഇത് സംബന്ധിച്ച് യോഗം ചേരും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ടൂറിസം, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് അധികൃതരുടെയും പഞ്ചായത്ത് ജനപ്രതിനിധകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ജനപ്രതിനിധികളായ രമണി അജയൻ, ജോബി വർഗീസ്, മേരി വിൻസെന്റ്, സിനോജ് കുമാർ, ടി ടി ഫ്രാൻസിസ്, വി എസ് അക്ബർ, ടൂറിസം ജോയിന്റ് ഡയറക്ടർ കെ കെ രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ ടി ജി അഭിലാഷ്, കാഡ്കോ എംഡി കെ ജി അജിത്കുമർ, ഡിടിപിസി സെക്രട്ടറി എസ് വിജയകുമാർ, പ്രോജക്ട് എഞ്ചിനീയർ പി എസ് ശ്രീജിത്, ഹാർബർ എഞ്ചിനീയറിങ് അസി. എഞ്ചിനീയർ എൻ എസ് ദീപ, അസി. എക്സി. എഞ്ചിനീയർ പി എസ് പാവന എന്നിവർ പങ്കെടുത്തു.