ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി കനത്ത മഴയിലും കാറ്റിലും 13 വീടുകള്‍ തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആനന്ദപുരം, കിഴക്കേ ചാലക്കുടി, വടക്കുംഭാഗം, അതിരപ്പിള്ളി, പാപ്പിനിശ്ശേരി, കല്ലൂര്‍, ഏറിയാട്, ഇയ്യാല്‍ വില്ലേജുകളിലായാണ് വീടുകള്‍ തകര്‍ന്നത്. 55000 രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പീച്ചി ഡാമില്‍ 68 മീറ്ററും ചിമ്മിനി ഡാമില്‍ 52 മീറ്ററും വാഴാനിയില്‍ 50.27 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.