തൃശ്ശൂര്‍: ‘ഈസ് ഓഫ് ലിവിങ്’ സര്‍വ്വേയുമായി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്.2011ലെ സാമൂഹിക സാമ്പത്തിക സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നിലവിലെ കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുകയാണ് ഈ സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്.മെച്ചപ്പെട്ട ജീവിതശൈലിയിലേയ്ക്ക് പരിവര്‍ത്തന പ്രക്രിയയ്ക്ക് വഴികാട്ടിയായാണ് ‘ഈസ് ഓഫ് ലിവിങ്’ സര്‍വ്വേ നടത്തുന്നത്. ഗ്രാമവികസനവകുപ്പിനൊപ്പം എക്കണോമിക്സ്-സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ മിഷന് എന്നിവ സഹകരിച്ച് നടത്തുന്ന സര്‍വേയാണിത്. 2011 ലെ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍, പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളില്‍ എന്ത് മാറ്റമുണ്ടാക്കി എന്നതാണ് പ്രധാനമായും പഠനവിധേയമാക്കുന്നത്. പഴയ സെന്‍സസിലെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ മാത്രം വിവരങ്ങളാണ് ശേഖരിക്കുക.ഈസ് ഓഫ് സര്‍വ്വേ നടപടികള്‍ ബ്ലോക്ക് പഞ്ചായത്തിലും ആറു പഞ്ചായത്തിലും നടന്നു വരുന്നു.ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 291 ഇന്യുമാറേഷന് ബ്ലോക്കുകളിലൂടെ 6852 കുടുംബങ്ങളുടെ സര്‍വ്വേ ആണ് ലക്ഷ്യമിടുന്നത്. ജൂലൈ 5മുതല്‍ 20 വരെയാണ് സര്‍വ്വേ.
നിലവിലെ കോവിഡ് സാഹചര്യങ്ങളില്‍ വീടുകളില്‍ നേരിട്ടെത്തി സര്‍വേ നടത്തുന്നതിന് പകരം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് – കുടുംബശ്രീ തൊഴിലാളികള്‍, ആശാവര്‍ക്കാര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് വിവര ശേഖരണം.പുഴയ്ക്കല്‍ ബ്ലോക്കിന്റെ സര്‍വ്വേ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് വിവരശേഖരണം നടത്തി നിര്‍വഹിച്ചു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചര്‍ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രമോഹന്, വിവിധ പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.