ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സരിന്‍ സ്‌മൈലി ക്രീയേറ്റേഴ്‌സിലെ സരിന്‍ രാമകൃഷ്ണന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ് സമ്മാനം വിതരണം ചെയ്തു. കിറ്റ് എന്ന വീഡിയോയ്ക്കാണ് പ്രശംസാപത്രവും ഫലകവും 25,000 രൂപയുമടങ്ങിയ. മൂന്നാം സ്ഥാനം ലഭിച്ചത്. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. സി വേണുഗോപാല്‍, റ്റി.സി ചന്ദ്രഹാസന്‍, ചീഫ് ന്യൂസ് എഡിറ്റര്‍ കിരണ്‍ റാം, എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ കെ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കെ.ടി.ബാബുരാജ്, സൂരജ് രാജ് എന്നിവര്‍ക്കുള്ള സമ്മാനം നേരത്തെ വിതരണം ചെയ്തിരുന്നു.
ഫോട്ടോ ക്യാപ്ഷൻ-ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരം മിഴിവ് 2021 ൽ മൂന്നാം സമ്മാനം നേടിയ സരിൻ രാമകൃഷ്ണന് അഡീഷണൽ ഡയറക്ടർ കെ അബ്ദുൽ റഷീദ് സമ്മാനം വിതരണം ചെയ്യുന്നു