കോട്ടയം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തവര്‍ക്ക് സര്‍ക്കാര്‍ 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായം അനുവദിച്ചു. അപേക്ഷ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നല്‍കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ചവര്‍ക്ക് അപേക്ഷ നല്‍കാതെ തന്നെ തുക അനുവദിക്കും. ഫോണ്‍: 0468 2223069
