കാസർകോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലുൾപ്പെട്ട് സർക്കാരിലേക്കു കണ്ടുകെട്ടിയ ഇരുചക്ര വാഹനങ്ങൾ (27 എണ്ണം), കാറുകൾ (അഞ്ചെണ്ണം), ഓട്ടോറിക്ഷ (അഞ്ചെണ്ണം), വകുപ്പിന്റെ ഒരു ജീപ്പ് എന്നിവ ജൂലൈ 28ന് രാവിലെ 10ന് കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിൽ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു. ലേല നിബന്ധനകളും മറ്റും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളിൽ നിന്നും ലഭിക്കും. ലേലം വിളിക്കാൻ ആഗ്രഹിക്കുന്നവർ വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് മേധാവിയുടെ അനുമതിയോടെ വാഹനത്തിന്റെ നിലവിലെ അവസ്ഥ, എഞ്ചിൻ നമ്പർ, ചേസിസ് നമ്പർ, രജിസ്റ്റർ നമ്പർ എന്നിവ പരിശോധിച്ചു ബോധ്യപ്പെടണം. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂവെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. ഫോൺ: 04994 256728