കാസർഗോഡ്:  കുമ്പള ബിആർസിയുടെ പരിധിയിൽ വരുന്ന ദേലമ്പാടി, ബെള്ളൂർ പഞ്ചായത്തുകളിൽ ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡുമാണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം കുമ്പള ബിആർസിയിൽ നേരിട്ടോ brckumbla@gmail.com എന്ന മെയിലിലേക്കോ അപേക്ഷിക്കണം. ദേലമ്പാടി, ബെള്ളൂർ പഞ്ചായത്തിലെ അപേക്ഷകർക്ക് മുൻഗണന. ഫോൺ: 9847777853.