തിരുവനന്തപുരം, കോഴിക്കോട് ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2021 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി), 2021-22 കോഴ്സിലേക്കുളള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നു പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി ജൂലൈ 19നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന് എടുക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.
