കൊച്ചി- ബാംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായി ഭൂമി ഏറ്റെടുത്തുന്നതിന്റെ ഭാഗമായി അതിര്ത്തി നിര്ണയത്തിനായി 150 സര്വേ കല്ലുകള് നിര്ദ്ദിഷ്ട സ്ഥാനങ്ങളില് സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. 150 തെങ്ങടയാളം പതിപ്പിച്ച 45 സെ.മീ നീളം, 15 സെ.മീ വീതി, 15 സെ.മി ഘനമുള്ള സര്വേ കല്ലുകളാണാവണം. താല്പര്യമുള്ളവര് ക്വട്ടേഷനുകള് ജൂലൈ 27 ന് ഉച്ചയ്ക്ക് രണ്ടിനകം കഞ്ചിക്കോടുള്ള സ്‌പെഷ്യല് തഹസില്ദാര് (കെ.ബി.ഐ.സി) കാര്യാലയത്തില് എത്തിക്കണം. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകള് തുറക്കും.