ശരിയായ മാലിന്യ സംസ്കരണ ശീലങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് കുട്ടികളിൽ വളർത്താൻ ശുചിത്വ മിഷൻ തയ്യാറാക്കിയ കൈപ്പുസ്തകത്തിന് അനുയോജ്യമായ പേരും, കവർ ഡിസൈനും നൽകുന്നതിന് ശുചിത്വ മിഷൻ മൽസരം സംഘടിപ്പിക്കുന്നു. കവർ ഡിസൈനും ബുക്കിന് പേരും കുട്ടികൾക്ക് ആകർഷമായ രീതിയിൽ ആയിരിക്കണം. ശുചിത്വ മിഷന്റെ ഫേസ് ബുക്ക് പേജിൽ കൈപുസ്തകം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ശുചിത്വമിഷൻ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്ത് #titlecoverdesigncontest എന്ന ഹാഷ് ടാഗ് സെർച്ച് ചെയ്താൽ ലഭിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2.
ശുചിത്വ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ശരിയായ പൗരബോധം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ആശയങ്ങളും ചിന്തകളും ഉണർത്തുന്നതിനും ശുചിത്വമിഷനുമായി പങ്ക് വയ്ക്കുന്നതിനുമായി ചുമരെഴുത്ത്, പോസ്റ്റർ, ഹോർഡിംഗ്, ലഘുലേഖ, ഫോട്ടോഗ്രാഫി, ഉപന്യാസം എന്നീ ആറ് ഇനങ്ങളിലായി ശുചിത്വ മിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വന്തം ആശയങ്ങളാകണം ആവിഷ്കരിക്കപ്പെടേണ്ടത്. മത്സരങ്ങളിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ വിജയികളെ കണ്ടെത്തും. വിജയികളാകുന്നവർക്ക് 30,000, 20,000, 10,000 എന്നീ നിരക്കിൽ പാരിതോഷികം ലഭിക്കും. ആറ് ഇനങ്ങളിലായി നടത്തുന്ന മത്സരത്തിൽ വിഷയങ്ങൾ വ്യത്യസ്തമാണ്. ഓരോ ഇനത്തിലേയും വിഷയങ്ങൾ സംബന്ധിച്ചും എൻട്രികൾ അപ്ലോഡ് ചെയ്യേണ്ട ഓൺലൈൻ ആപ്ലിക്കേഷൻ ലഭിക്കുന്നതിനും ശുചിത്വമിഷൻ ഫെയ്സ്ബുക്ക് പേജിൽ #suchitwamissionIECcontest